പത്തനംതിട്ട: പ്രതിപക്ഷനേതാവുമായി ചേർന്ന് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥപ്രകാരമാണ് മാണി സി.കാപ്പൻ യു.ഡി.എഫിലെത്തിയതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി കിട്ടും. പാലായിൽ കാപ്പന് അടിതെറ്റുമെന്നും ശശീന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.