തിരുവനന്തപുരം: 2019, 2020 വർഷങ്ങളിലെ സംസ്ഥാന കഥകളിപുരസ്കാരം, പല്ലാവൂർ അപ്പുമാരാർ വാദ്യപുരസ്കാരം, കേരളീയ നൃത്ത-നാട്യ പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു. 2019-ലെ സംസ്ഥാന കഥകളി പുരസ്കാരം വാഴേങ്കട വിജയനാണ്. പല്ലാവൂർ അപ്പുമാരാർ പുരസ്കാരം മച്ചാട് രാമകൃഷ്ണൻ നായർക്ക്‌ ലഭിച്ചു. കേരളീയ നൃത്ത-നാട്യ പുരസ്കാരത്തിന് ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ എന്നിവരെ തിരഞ്ഞെടുത്തു.

2020-ലെ കഥകളി പുരസ്കാരം സദനം ബാലകൃഷ്ണനും പല്ലാവൂർ അപ്പുമാരാർ പുരസ്കാരം കിഴക്കൂട്ട് അനിയൻ മാരാർക്കും കേരളീയ നൃത്ത-നാട്യ പുരസ്കാരം വിമല മേനോനും ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്നുപുരസ്കാരങ്ങളും.