തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരംചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി എ.ഐ.വൈ.എഫ്. ചർച്ച നടത്തി

ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിക്കും. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന് എ.ഐ.വൈ.എഫ്. നേതാക്കൾ ഉറപ്പുനൽകിയതായി ചർച്ചയിൽ പങ്കെടുത്ത ലയാ രാജേഷ്, റിജു വയനാട്, മനു എന്നിവർ പറഞ്ഞു. എ.ഐ.വൈ.എഫിന്റെ തൈക്കാടുള്ള ഓഫീസിൽ ചൊവ്വാഴ്ച രാവിലെ നടന്ന ചർച്ചയിൽ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ജില്ലാ സെക്രട്ടറി അരുൺ എന്നിവർ പങ്കെടുത്തു.

നേരത്തേ, ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വവും എൽ.ജി.എസ്. ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയിരുന്നു. പാതിരാത്രി നടന്ന ചർച്ച പരാജയപ്പെട്ടത് ബാഹ്യ ഇടപെടൽ കാരണമാണെന്നു ഡി.വൈ.എഫ്.ഐ. ആരോപിച്ചിരുന്നു.