തിരുവനന്തപുരം: ഇടവപ്പാതിയിൽ ഇത്തവണയും കേരളത്തിൽ പതിവിലും കൂടുതൽ മഴ പെയ്യാൻ നേരിയ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് പൊതുവേ കാലവർഷം സാധാരണ തോതിലായിരിക്കുമെന്നും ഐ.എം.ഡി.യുടെ കാലാവസ്ഥാപ്രവചന റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലും മഴ സാധാരണ തോതിലായിരിക്കാനാണ് കൂടുതൽ സാധ്യത.

20 വരെ മഴയ്ക്ക് സാധ്യത

കേരളത്തിൽ പല സ്ഥലങ്ങളിലും 20 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം 30-40 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശും.