തിരുവനന്തപുരം: ഇ.ഡി.ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന് മുഖമടച്ചു കിട്ടിയ അടിയാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗവും എൻ.ഡി.എ. കൺവീനറുമായ പി.കെ.കൃഷ്ണദാസ്. കള്ളക്കടത്തും സ്വർണക്കടത്തും ഹവാലയും നടത്തിയ ശേഷം ഇ.ഡി.യെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാമെന്നാണ് മുഖ്യമന്ത്രി വ്യാമോഹിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന്റെ മുഖം രക്ഷിക്കാൻ നടത്തിയ നെറികെട്ട നീക്കമാണ് പൊളിഞ്ഞതെന്നും കൃഷ്ണദാസ് പറഞ്ഞു.