ചെറുവത്തൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം പിലിക്കോട് വയൽ 116-ാം ബൂത്ത് ഏജന്റായിരുന്ന കെ.സി.ഇ.എഫ്. സംസ്ഥാന ഖജാൻജി പി.കെ.വിനയകുമാറിനുനേരേ നായ്ക്കുരണപ്പൊടി വിതറിയെന്ന പരാതിയിൽ എം.രാജേഷിനെ ചന്തേര പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ് പിലിക്കോട് വയൽ സ്വദേശിയായ രാജേഷ്.