തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല അഡീഷണൽ ഡയറക്ടർ ഡോ. രാജു വി.ആറിന് നൽകി. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി േപ്രാജക്ട് ഡയറക്ടർ ഡോ. ആർ.രമേശാണ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ ചുമതലയിൽനിന്നൊഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സർക്കാർ പരിഗണിക്കുകയായിരുന്നു. ഒരുവർഷംകൂടി സർവീസ് അവശേഷിക്കുന്ന ഡോ. രമേഷ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടറായി തുടരും.