തിരുവനന്തപുരം: ഏപ്രിൽ 21 മുതൽ മേയ് എട്ടുവരെ പകുതിയോ അതിലധികമോ പ്രവൃത്തിദിവസങ്ങളിൽ ജോലിക്ക്‌ ഹാജരായ ദിവസവേതന-കരാർ തൊഴിലാളികൾക്ക് മുഴുവൻ പ്രവൃത്തി ദിവസങ്ങളിലെയും വേതനം നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി.

പകുതിയിൽകുറവ് ദിവസങ്ങളിൽ ഹാജരായവർക്ക് ഹാജരായ ദിവസങ്ങളിലെ ശമ്പളംമാത്രമേ നൽകൂ.

അവശ്യസേവന വകുപ്പുകളിൽ ജോലിനോക്കുന്ന കരാർ-ദിവസവേതന ജീവനക്കാർ വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജോലിചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കി മുഴുവൻ വേതനം നൽകും.