തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച എ.എസ്.ഐ.ക്ക് സ്ഥലംമാറ്റം. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള എ.എസ്.ഐ. രാധാകൃഷ്ണപിള്ളയെ തൃശ്ശൂരിലേക്കാണു മാറ്റിയത്.

ഗോഡ്‌സേയുടെ പ്രസംഗ പരിഭാഷ പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ വന്നതിനെക്കുറിച്ച് വകുപ്പുതലത്തിൽ അന്വേഷണം നടത്തുകയും എ.എസ്.ഐ.ക്ക് ഡി.സി.പി. മെമ്മോ നൽകുകയും ചെയ്തിരുന്നു. അബദ്ധം പറ്റിയെന്നായിരുന്നു എ.എസ്.ഐ.യുടെ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിൽ രാധാകൃഷ്ണപിള്ളയെ താക്കീത് ചെയ്തിരുന്നു. ഇതിനുപുറമേയാണ് സ്ഥലംമാറ്റം.