തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 5,848 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 63,463 സാംപിളുകൾ പരിശോധിച്ചതിൽ 9.21 ആണ് രോഗ സ്ഥിരീകരണ നിരക്ക്. 7228 പേർ രോഗമുക്തരായി. 46 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ 35,750 ആയി.

ജില്ല രോഗികൾ രോഗമുക്തർ

എറണാകുളം 919 826

കോഴിക്കോട് 715 788

തിരുവനന്തപുരം 650 992

തൃശ്ശൂർ 637 869

കൊല്ലം 454 695

കോട്ടയം 383 462

കണ്ണൂർ 376 411

വയനാട് 335 333

പാലക്കാട് 287 438

ഇടുക്കി 269 325

മലപ്പുറം 251 345

പത്തനംതിട്ട 244 503

ആലപ്പുഴ 218 222

കാസർകോട് 110 109