പാലക്കാട്: കോവിഡ് രണ്ടാംതരംഗത്തിൽ കുട്ടികളിൽ രോഗബാധ കൂടുന്നുവെന്ന് ആരോഗ്യവകുപ്പ്. മുതിർന്നവർ പുറത്തുപോയിവരുന്നതിനാൽ കുട്ടികൾക്ക് രോഗബാധയുണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കോവിഡ് കാലത്തെക്കാൾ ‍20 ശതമാനത്തിലേറെ കുട്ടികൾ രോഗബാധിതരായിട്ടുണ്ട്.

കുട്ടികളിൽ കോവിഡ് മൂലമുണ്ടാകുന്ന രോഗലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകാം. പനി, വയറുവേദന, ഛർദി, വയറിളക്കം, ത്വക്കിൽ തടിപ്പ്, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഒരുവയസ്സിനുതാഴെയുള്ളവർ, ആസ്തമയോ ഹൃദയസംബന്ധമായ അസുഖങ്ങളോ ളള്ള കുട്ടികൾ എന്നിവരെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പുറത്തുപോയി മടങ്ങിയെത്തുന്ന മുതിർന്നവർ കുട്ടികളോട് ഇടപഴകുന്നത് കുറയ്ക്കുന്നതാണു നല്ലത്.

കൃത്യമായ കണക്കില്ല

കുട്ടികളിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് സൂക്ഷിച്ചിട്ടില്ല. പ്രധാനമായും ശ്വാസതടസ്സമാണ് രണ്ടാംതരംഗത്തിൽ രോഗബാധിതരായ കുട്ടികളെയും പ്രയാസത്തിലാക്കുന്നത്.

- ഡോ. ടി.എൻ. അനൂപ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ., പാലക്കാട്