കൊച്ചി: പത്തുവർഷംവരെ തടവിന് ശിക്ഷിക്കപ്പെട്ടവർക്കും വിചാരണത്തടവുകാർക്കും കോവിഡ് സാഹചര്യത്തിൽ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാൻ ഉത്തരവായി. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ സി.ടി. രവികുമാർ, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവർ അംഗങ്ങളായ ഉന്നതാധികാര സമിതിയുടേതാണ് നിർദേശം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.

ജീവപര്യന്തം തടവുകാർ, ബലാത്സംഗം, പോക്സോ, മയക്കുമരുന്ന് കേസുകളിലെ തടവുകാർക്കും സ്ഥിരം കുറ്റവാളികൾക്കും ഇളവു ലഭിക്കില്ല.