തിരുവനന്തപുരം: ബെവ്‌കോയിൽ ജോലി വാഗ്‌ദാനംചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ സർക്കാരിന് കത്ത് നൽകി.

കബളിപ്പിക്കപ്പെട്ടവർ ബിവറേജസ് കോർപ്പറേഷനുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് നിയമനത്തട്ടിപ്പ് നടക്കുന്ന കാര്യം ബിവറേജസ് അധികൃതർ അറിഞ്ഞത്. ക്രമക്കേട് സംബന്ധിച്ച വിവരം നവംബറിൽ തന്നെ സർക്കാരിനെ അറിയിച്ചിരുന്നതായി ബിവറേജസ് കോർപ്പറേഷൻ എം.ഡി. ജി.സ്പർജ്ജൻകുമാർ പറഞ്ഞു. ബിവറേജസ് കോർപ്പറേഷൻ നൽകിയ കത്ത് സർക്കാർ തുടർ അന്വേഷണത്തിനായി വിജിലൻസിന് കൈമാറിയിട്ടുണ്ട്.