തിരുവനന്തപുരം: 31,893 സാംപിൾ പരിശോധിച്ച തിങ്കളാഴ്ച സംസ്ഥാനത്ത് 2707 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 8.49 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

4481 പേർ രോഗമുക്തരായി. 57,640 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 24 മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 2647 ആയി.

രോഗബാധിതർ, രോഗമുക്തർ

മലപ്പുറം 441 822

എറണാകുളം 343 582

തൃശ്ശൂർ 268 575

കോട്ടയം 252 352

തിരുവനന്തപുരം 222 198

ആലപ്പുഴ 220 302

കോഴിക്കോട് 219 410

പാലക്കാട് 190 291

കൊല്ലം 160 306

കണ്ണൂർ 136 172

പത്തനംതിട്ട 133 213

വയനാട് 61 154

ഇടുക്കി 47 48

കാസർകോട് 15 56