കാട്ടാക്കട: കള്ളുഷാപ്പിൽ പരിശോധനയ്ക്കു മാറ്റിവച്ചിരുന്ന ഒൻപത് കുപ്പി വീര്യമേറിയതുൾപ്പെടെ 38 കുപ്പി കള്ളും പണവും ഭക്ഷണസാധനങ്ങളും കള്ളൻ കൊണ്ടുപോയി.

എ.ഐ.ടി.യു.സി. യൂണിയൻ തൊഴിലാളികൾ നടത്തുന്ന കാട്ടാക്കടയിലെ കള്ളുഷാപ്പിലാണ് മോഷണം നടന്നത്.

38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, രണ്ടു കുപ്പി അച്ചാർ, ഒരു ട്രേ മുട്ട, കറി വിറ്റ വകയിൽ ഉണ്ടായിരുന്ന 1500 രൂപ എന്നിവയാണ് മോഷ്ടിച്ചത്.

ഇതിൽ ഒൻപത് കുപ്പി കള്ള് കഴിഞ്ഞ വർഷത്തെ സാമ്പിൾ പരിശോധനയ്ക്കു ശേഷം മാറ്റിവച്ചിരുന്നതാണ്. ഇത് വീര്യമേറിയതും അപകടകാരിയുമാണ്. കുടിച്ചാൽ വലിയ ദുരന്തമുണ്ടാകുമെന്ന് തൊഴിലാളികൾ പറഞ്ഞു. കാട്ടാക്കട പോലീസ് കേസെടുത്തു.