തേഞ്ഞിപ്പലം: ലക്ഷദ്വീപിൽ സ്ഥിരം ഡീൻ നിയമനത്തിനായി കാലിക്കറ്റ് സർവകലാശാല അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 25. യോഗ്യത: 55 ശതമനം മാർക്കിൽ കുറയാത്ത പി.ജി./തത്തുല്യയോഗ്യത, 15 വർഷം ലക്ചറർ, സീനിയർ സ്‌കെയിൽ ലക്ചറർ അല്ലെങ്കിൽ എട്ടുവർഷം റീഡർ/തത്തുല്യ യോഗ്യത അല്ലെങ്കിൽ എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷനിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. വിരമിച്ചവർക്കും അപേക്ഷിക്കാം. മുഴുവൻ സമയവും കവരത്തിയിൽ ക്യാമ്പ് ചെയ്യണം. 85,470 രൂപയാണ് മാസശമ്പളം. പ്രായപരിധി 65 വയസ്സ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.