കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നാല് അഡീഷണൽ ജഡ്ജിമാരെക്കൂടി നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവായി. ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സി. എസ്. സുധ, ഹൈക്കോടതി രജിസ്‌ട്രാർ (സബ് ഓർഡിനേറ്റ് ജുഡീഷ്യറി) പി.ജി. അജിത് കുമാർ, കോട്ടയം ജില്ലാ സെഷൻസ് ജഡ്ജി സി. ജയചന്ദ്രൻ എന്നിവരെയാണ് രാഷ്്ട്രപതിയുടെ അനുമതിയോടെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചിരിക്കുന്നത്. ഇതോടെ ആകെ ജഡ്ജിമാരുടെ എണ്ണം 41 ആയി.