തിരുവനന്തപുരം: ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ പേരൂർക്കവല ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് 20 ലക്ഷം ചെലവിൽ ഇന്റർലോക്ക് പാകിയിരുന്നത് മുഴുവൻ വാട്ടർ അതോറിറ്റി പൊളിച്ച് നശിപ്പിക്കുന്നത് തടയാത്തതിന് രണ്ട് എൻജിനിയർമാരെ സസ്പെൻഡ്‌ ചെയ്യാൻ മന്ത്രി ജി. സുധാകരന്റെ നിർദേശം. കൃത്യവിലോപം കാട്ടിയ കോട്ടയം നിരത്തുവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ജോസ് രാജൻ, ഏറ്റുമാനൂർ നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനിയർ രൂപേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്. ഇക്കാര്യം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി.