തിരുവനന്തപുരം: കേരളത്തിലെ കായികരംഗത്തിന് അമൂല്യ സംഭാവനകൾ നൽകിയ മഹദ് വ്യക്തിയാണ് കേണൽ ഗോദവർമ രാജയെന്ന് മന്ത്രി ഇ.പി. ജയരാജൻ. കളിക്കളത്തിലും കായികഭരണത്തിലും ഒരുപോലെ കഴിവുതെളിയിച്ച ജി.വി. രാജയുടെ ജന്മദിനം കായികദിനമായി ആചരിക്കുന്നത് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ആദരമാണെന്നും മന്ത്രി പറഞ്ഞു.

കേണൽ ഗോദവർമ രാജയുടെ 112-മത് ജന്മദിനത്തോടും കേരള കായികദിനത്തോടും അനുബന്ധിച്ച് കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ വീഡിയോയും പുറത്തിറക്കി.