തിരുവനന്തപുരം: ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ കള്ളക്കളിയുണ്ട്. അനാവശ്യ തിടുക്കം കാട്ടി. കൊറെഗാവ് കേസ് തന്നെ കെട്ടിച്ചമച്ചതാണെന്നു സംശയിക്കുന്നു. ഈശോ സഭാംഗമായ ഫാ. സ്റ്റാൻ സ്വാമിയെ കേസിൽ കുടുക്കുകയാണു ചെയ്തതെന്നും ഉമ്മൻ ചാണ്ടി കത്തിൽ പറയുന്നു.

30 വർഷമായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനാണ് അദ്ദേഹം. 83-കാരനായ അദ്ദേഹത്തിന്റെ പ്രായമോ ആരോഗ്യമോപോലും പരിഗണിക്കാതെയാണ് അറസ്റ്റെന്നും ഉമ്മൻചാണ്ടി കത്തിൽ പറഞ്ഞു.