തൃശ്ശൂർ: കോടിയേരി ബാലകൃഷ്ണൻ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് നന്നായെന്ന് ഉമ്മൻചാണ്ടി. ഇത് നേരത്തേ വേണ്ടിയിരുന്നതാണ്. അദ്ദേഹത്തിന്റെ മകനെതിരേ ഉയർന്നുവന്നത് ആരോപണങ്ങളല്ല, യാഥാർഥ്യങ്ങളാണെന്ന വസ്തുത ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

വിഷയം ഉയർന്നുവന്നപ്പോൾത്തന്നെ അദ്ദേഹം മാറിനിൽക്കേണ്ടതായിരുന്നെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.