കോഴിക്കോട്: കോടിയേരി ബാലകൃഷ്ണൻ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം തകരാറിലായതുകൊണ്ടല്ല, പാർട്ടിയുടെ ആരോഗ്യം തകരാറിലായതുകൊണ്ടാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.

മകൻ മയക്കുമരുന്ന് കടത്തിയ കേസിൽപെട്ടതിന് കോടിയേരിയുടെ കുറ്റസമ്മതമായി വേണം ഈ സ്ഥാനമൊഴിയലിനെ കാണാൻ. കോടിയേരിയുടെ പദവി ദുരുപയോഗം ചെയ്താണ് മകൻ ഇതെല്ലാം ചെയ്തത്. കോടിയേരി ബാലകൃഷ്ണനിലേക്ക് ഇ.ഡി.യുടെ അന്വേഷണം നീളുമെന്നായപ്പോഴാണ് രാജി.

സി.പി.എമ്മിന്റെ ഈ അപചയത്തിന് പ്രധാന കാരണക്കാരനായ മുഖ്യമന്ത്രികൂടി രാജിവെക്കേണ്ടതുണ്ട്. അല്പമെങ്കിലും ധാർമികതയുണ്ടെങ്കിൽ സി.പി.എം. കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയെ രാജിവെപ്പിക്കണം -രമേശ് പറഞ്ഞു.