കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഒന്നാംപ്രതി എസ്.ഐ. സാബുവിന് ജാമ്യം അനുവദിക്കുന്നതിനെതിരേ സി.ബി.ഐ. ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സാബുവിന്റെ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് വി. ഷിർസി കഴിഞ്ഞദിവസം സി.ബി.ഐ.യുടെ റിപ്പോർട്ട് തേടിയിരുന്നു.

കസ്റ്റഡിമരണം പോലുള്ള സംഭവങ്ങളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിനെതിരായ സുപ്രീംകോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ.യുടെ റിപ്പോർട്ട്. എസ്.ഐ.ക്ക് ജാമ്യം അനുവദിച്ചത് സുപ്രീംകോടതി നേരത്തേ റദ്ദാക്കിയിരുന്നു. നേരത്തേ രണ്ട് സിംഗിൾ ബെഞ്ചുകൾ ഹർജി കേൾക്കുന്നതിൽനിന്നു പിൻമാറിയിരുന്നു.

സാബുവടക്കമുള്ള പ്രതികളെ സി.ബി.ഐ. ആണ് അറസ്റ്റ്‌ചെയ്തത്. പോലീസുകാരായ മറ്റു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സാബുവും ജാമ്യംേതടി ഹൈക്കോടതിയെ സമീപിച്ചത്.