ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമലക്ഷേത്രനട തിങ്കളാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് പ്രവേശനമില്ല.

നട തുറന്നിരിക്കുന്ന അഞ്ച് ദിവസവും പതിവ് പൂജകൾ മാത്രമാകും ഉണ്ടാകുക. 19-ന് രാത്രി എട്ടിന് ഹരിവരാസനം പാടി നടയടയ്ക്കും. വഴിപാടുകൾ ഒാൺലൈൻ വഴി ബുക്കുചെയ്യാം.