കോട്ടയം: റബ്ബർ വിലസ്ഥിരതാ പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില നിലവിലെ 150 രൂപയിൽനിന്ന്‌ 200 രൂപയാക്കി ബജറ്റിൽ പ്രഖ്യാപിക്കണമെന്ന്‌ കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയപ്പോൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ജോസ്‌ കെ.മാണി അറിയിച്ചു. കാർഷികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കിന്‌ നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.