എടപ്പാൾ: ലോകായുക്ത തനിക്ക് നോട്ടീസയച്ചതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. എൻ.ഐ.എയോ ഇന്റർപോളോ വന്നാലും ഭയമില്ല. ഇക്കാര്യത്തിൽ ഒന്നും മറച്ചുവെക്കാനില്ല. ഒരാൾ പരാതിനൽകിയാൽ അതേക്കുറിച്ചന്വേഷിക്കേണ്ടത് അവരുടെ പ്രാഥമിക ചുമതലയാണ്. നേരത്തേ ബന്ധുനിയമനവുമായി ബന്ധപ്പെട്ടും നിരവധി നോട്ടീസുകൾ തനിക്കു ലഭിച്ചിട്ടുണ്ട്. കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തും -മന്ത്രി പറഞ്ഞു.