തിരുവനന്തപുരം: 2020-ലെ പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളിൽ സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരിക ക്ഷമത കുറഞ്ഞവർക്കുള്ള സംവരണം എന്നിവയ്ക്ക്‌ അർഹരായവരുടെ താത്‌കാലിക കാറ്റഗറി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു.

രേഖകൾ അപ്‌ലോഡ്‌ ചെയ്യാതിരുന്ന വിദ്യാർഥികളുടെ സംവരണാനുകൂല്യത്തിനുള്ള അവകാശവാദം തടഞ്ഞുവച്ചിരിക്കുകയാണ്‌. 14-ന്‌ വൈകുന്നേരം നാലിനുള്ളിൽ ന്യൂനതകൾ പരിഹരിക്കാത്തപക്ഷം അത്തരം വിദ്യാർഥികളെ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തും. ഹെൽപ്‌ലൈൻ നമ്പർ 0471 2525300.