തിരുവനന്തപുരം: ഹൈക്കോടതിയുടെ റിട്ട്‌ ഹർജിയിലെ ഉത്തരവ്‌ അനുസരിച്ച്‌ അൽ അസർ ലോ കോളേജിലെ (തൊടുപുഴ) പഞ്ചവത്സര ബി.ബി.എ. എൽഎൽ.ബി. (Hons.), ബി.കോം എൽഎൽ.ബി. (Hons.), കോഴ്‌സുകളിലേക്ക്‌ 50 ശതമാനം സീറ്റുകൾ കൂടി 2020-21 അധ്യയനവർഷത്തെ ഇൻറഗ്രേറ്റഡ്‌ പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ടുമെന്റിൽ ഉൾപ്പെടുത്തുന്നു. ഈ കോഴ്‌സുകളിലേക്ക്‌ ഓഗസ്റ്റ്‌ എട്ടിലെ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക്‌ അനുസരിച്ച്‌ 15-ന്‌ വൈകുന്നേരം മൂന്നുവരെ ഓപ്‌ഷനുകൾ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ്‌ലൈൻ നമ്പർ 0471-2525300.