മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തിയ ഡി.ഫാം. പാർട്ട് 2 സപ്ലിമെന്ററി പുനർമൂല്യനിർണയ പരീക്ഷാഫലം www.dme.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സ്

ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ്‌ സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ്‌ ആൻഡ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ച പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും.

ജനറൽ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിക്കാം

ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്‌കൂളുകളിലും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും.