പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ഫാം ഉടമ പി.പി.മത്തായി മരിച്ച കേസിൽ വനം വകുപ്പ് ജീവനക്കാർക്കെതിരേ 10 വകുപ്പുകൾ ചുമത്താമെന്ന് ജില്ലാ ഗവൺമെന്റ് പ്ലീഡർ എ.സി.ഈപ്പൻ പോലീസിന് നിയമോപദേശം നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 364 എ, 342, 330, 304, 465, 471, 201, 166, 167 എന്നീ വകുപ്പുകൾ പ്രകാരം വനം ജീവനക്കാർക്കെതിരേ കുറ്റം ചുമത്തിയേക്കും. മനഃപൂർവമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, അന്യായമായി തടങ്കലിൽവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, മാനസികവും ശാരീരികവുമായ പീഡനം, കൃത്രിമ രേഖ ചമയ്ക്കൽ, സത്യവിരുദ്ധമായ വിവരങ്ങൾ സമർപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ നിയമവിരുദ്ധ പ്രവർത്തനം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത്. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിൽ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിച്ചേക്കും.