കോട്ടയം: ‘ആത്മനിർമഭർ ഭാരത്’ പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തേ പ്രഖ്യാപിക്കപ്പെട്ട 20ലക്ഷം കോടി രൂപയുടെ പ്രയോജനം കേരള കർഷകർ നേടിയെടുക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ. ദേശീയ സമിതി അംഗവുമായ പി.സി.തോമസ്. കേരള സർക്കാർ പ്രത്യേക താത്‌പര്യമെടുത്ത് കേരളത്തിലെ കർഷകർക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ തോമസ് അഭ്യർഥിച്ചു.