മൂന്നാർ: സംസ്ഥാനം കണ്ടതിൽ ഏറ്റവുംവലിയ ദുരന്തമാണ് പെട്ടിമുടിയിലുണ്ടായതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ അനുശോചനവും അദ്ദേഹം അറിയിച്ചു. ടീ കൗണ്ടി റിസോർട്ടിൽ നടന്ന സർവകക്ഷി യോഗത്തിലാണ് ഗവർണർ ദുരന്തത്തിൽപ്പെട്ടവർക്കായി അനുശോചനം രേഖപ്പെടുത്തിയത്.