മൂന്നാർ: ഒട്ടേറെ കേസുകളിലെ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. മാങ്കുളം ആനക്കുളം കാളവേലിൽ വിൻസ്റ്റൺ ചാക്കോ (38)യെയാണ് മൂന്നാർ എസ്.ഐ. ടി.എം.സൂഫിയും സംഘവും അറസ്റ്റുചെയ്തത്. ആനക്കുളം ടൗണിൽ വ്യാപാരസ്ഥാപനം നടത്തുന്ന വീട്ടമ്മയോട് സ്ഥാപനത്തിൽ എത്തി നിരന്തരമായി അപമര്യാദയായി പെരുമാറുന്നതായുള്ള പരാതിയെ തുടർന്നാണ് അറസ്റ്റ്. പുതുവർഷദിനത്തിൽ കാട്ടാനയെ പടക്കം എറിഞ്ഞ കേസ്, വനപാലകരെ അസഭ്യം പറഞ്ഞത്, ചാരായം വാറ്റിയ കേസ്, അച്ഛന്റെ കൈ തല്ലിയൊടിച്ച കേസ്, അടിപിടി കേസുകൾ എന്നിവയിൽ പ്രതിയാണ്. ഇയാളെ പിടികൂടുന്നതിനായി പോലീസെത്തുമ്പോൾ ഇയാൾ വനത്തിലേക്ക് പതിവായി ഓടി രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വെളുപ്പിന് മഫ്തിയിലെത്തിയ സംഘമാണ് ഇയാളെ വീടിന് സമീപത്തുനിന്ന് അറസ്റ്റുചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ്‌ ചെയ്തു.