തേഞ്ഞിപ്പലം: പുതുതായി രണ്ട് മദ്രസകൾക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസബോർഡ് നിർവാഹകസമിതി യോഗം അംഗീകാരംനൽകി. ഉതോടെ സമസ്ത മദ്രസകളുടെ എണ്ണം 10,291 ആയി. ബയാനുൽഹുദാ ഇംഗ്ലീഷ് സ്‌കൂൾ മദ്രസ താനാളൂർ (മലപ്പുറം), അൽ അസ്ഹർ മദ്രസ ചന്ദനത്തോപ്പ്, മേക്കോൺ (കൊല്ലം) എന്നീ മദ്രസകൾക്കാണ് അംഗീകാരം നൽകിയത്.

യോഗത്തിൽ പ്രസിഡന്റ്‌ പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാർ അധ്യക്ഷതവഹിച്ചു.