തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ് ശ്രീരാമകൃഷ്ണൻ. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കോവിഡിന്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു.

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബുധനാഴ്ച അദ്ദേഹത്തെ മുറിയിലേക്ക്‌ മാറ്റാനാവുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.