തിരുവനന്തപുരം: വെള്ളക്കരം അഞ്ചുശതമാനം വർധിപ്പിക്കാനുള്ള തീരുമാനം വാട്ടർ അതോറിറ്റി നടപ്പാക്കി. ഏപ്രിൽ മുതലുള്ള ബില്ലിൽ വർധനയുണ്ടാകും. വീട്ടാവശ്യത്തിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് നാലുരൂപ എന്നത് 4.20 രൂപയാകും. പ്രതിമാസം 10,000 ലിറ്ററിനുമുകളിൽ ഉപയോഗിക്കുന്നവർക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി അഞ്ചുശതമാനം വർധനയുണ്ടാകും. അഞ്ചുമുതൽ 14 രൂപവരെ അധികം നൽകേണ്ടിവരും.

തിരഞ്ഞെടുപ്പിനുമുൻപ് സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച വെള്ളക്കരം വർധനയാണ് ഇപ്പോൾ പ്രാബല്യത്തിൽവരുന്നത്. ഏപ്രിൽ ഒന്നുമുതൽ വെള്ളക്കരം ഉയർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഫെബ്രുവരി പത്തിന് ഉത്തരവിറക്കിയിരുന്നെങ്കിലും ഉടൻ നടപ്പാക്കില്ലെന്നായിരുന്നു വിശദീകരണം. നിരക്കുവർധനയില്ലാതെ മറ്റു മാർഗമില്ലെന്ന നിലപാടിലാണ് വാട്ടർ അതോറിറ്റി.