പെരിയ: കേന്ദ്ര സർവകലാശാല പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ്‌ പോളിസി സ്റ്റഡീസ് വകുപ്പിൽ, ഐ.സി.എസ്.എസ്.ആർ. മേജർ റിസർച്ച് പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രതിമാസം പ്രതിഫലം 20,000 രൂപ. താത്‌പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ പത്തിനകം ബയോഡേറ്റ ഡോ. ഗുഗുലോത്ത് ശ്രീനു, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഐ.സി.എസ്.എസ്.ആർ. മേജർ റിസർച്ച് പ്രോജക്ട്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ്‌ പോളിസി സ്റ്റഡീസ് വകുപ്പ്, കേരള കേന്ദ്രസർവകലാശാല, പെരിയ പി.ഒ., കാസർകോട് എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.cukerala.ac.in . ഫോൺ- 9701111182.