തിരുവനന്തപുരം: അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ 21-ന് ആരംഭിക്കുമെന്ന് കേരള സർവകലാശാല അറിയിച്ചു. സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റർ പരീക്ഷകൾ 21-നും വിദൂര വിദ്യാഭ്യാസം(എസ്.ഡി.ഇ.) അഞ്ച്, ആറ് സെമസ്റ്റർ ബിരുദ പരീക്ഷകൾ 28-നും തുടങ്ങും.

പഞ്ചവത്സര എൽഎൽ.ബി. പത്താം സെമസ്റ്റർ പരീക്ഷകൾ ജൂൺ എട്ടു മുതലും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 16 മുതലും ത്രിവത്സര എൽഎൽ.ബി. ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 9 മുതലും നടക്കും. വിദ്യാർഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് പരീക്ഷയ്ക്ക് ഉപകേന്ദ്രങ്ങളും ക്രമീകരിക്കും. ഉപകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരവും നൽകും.