തിരുവനന്തപുരം: ലോക്‌ഡൗൺ മൂലം പ്രതിസന്ധിയിലായ കാർഷിക തൊഴിൽ മേഖലകളെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് കേരള കോൺഗ്രസ്(എം) വർക്കിങ്‌ ചെയർമാൻ പി.ജെ.ജോസഫ് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിമുഖമാണ്. രണ്ടുമാസമായി തൊഴിൽ നഷ്ടപ്പെട്ടവർക്ക് 10,000 രൂപ വീതം അടിയന്തരസഹായം സർക്കാർ നൽകണം. അഞ്ചു ലക്ഷം വരെയുള്ള വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളാനും ചെറുകിട കർഷകർക്കും തൊഴിൽ സംരംഭകർക്കും പലിശരഹിത വായ്പ നൽകാനും നടപടി ഉണ്ടാകണം.