തിരുവനന്തപുരം: താനിപ്പോൾ കളിക്കാത്തത് രാഷ്ട്രീയംമാത്രമാണെന്നും അതിനുനേരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധത്തിന് എല്ലാവരും ഒരുമിച്ചുനിൽക്കുമ്പോൾ രാഷ്ട്രീയക്കളിക്കല്ല പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലേക്കെത്തിക്കുന്നതിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന യു.ഡി.എഫ്. എം.പി.മാരുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.