തിരുവനന്തപുരം: പ്രഥമ പ്രൊഫ. ടി.സി.എൻ.പിള്ള പുരസ്‌കാരത്തിന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള അർഹനായി. കിൻഫ്രയുടെ സ്ഥാപക മാനേജിങ് ഡയറക്ടറായിരുന്നു ഗോപാലപിള്ള. ഫാക്ട്, കെൽട്രോൺ സ്ഥാപനങ്ങളുടെ മേധാവി, ദേശീയ നിയമ സർവകലാശാല ആക്ടിങ് വൈസ് ചാൻസലർ, കേരള സർവകലാശാല ഡീൻ, മാനേജ്‌മെന്റ് സ്റ്റഡീസ് ഫാക്കൽറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നേതൃത്വമികവും സമൂഹത്തിന് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ശ്രീകാര്യം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് അറിയിച്ചു.