തിരുവനന്തപുരം: ബ്യൂട്ടിപാർലർ ജീവനക്കാരേയും കോവിഡ് വാക്‌സിൻ വിതരണത്തിലെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സൗത്ത് ഇന്ത്യൻ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ഡൗൺ ഇനിയും നീണ്ടുപോയാൽ കടക്കെണിയിലായ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നും ബ്യൂട്ടി പാർലറുകൾ പ്രവർത്തിക്കുവാൻ അനുവാദം നൽകണമെന്നും അസോസിയേഷൻ പ്രസിഡന്റ് പ്രസന്നാ ഹരിദാസ് ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ പലിശ രഹിത വായ്പ അനുവദിക്കണമെന്നും തൊഴിൽ നികുതി ഇളവ് ചെയ്തു നൽകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.