തിരുവനന്തപുരം: ശുദ്ധജല ലഭ്യത നൂറു ശതമാനം ഉറപ്പ് വരുത്താൻ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി പുതിയ ജലവിതരണ പദ്ധതികൾ ആരംഭിക്കണമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എം.എൽ.എ. ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

’സ്ഥാപന ശാക്തീകരണവും ജലജീവൻ മിഷനും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജല അതോറിറ്റി ജീവനക്കാരെ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതികൾ നടപ്പിലാക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അധ്യക്ഷനായി. നെയ്യാറ്റിൻകര സനൽ, കെ.ആർ.കുറുപ്പ്, കെ.അനിൽകുമാർ, എം.ജെ.മാർട്ടിൻ, കെ.ഉണ്ണികൃഷ്ണൻ, പി.ബിജു, സി.റിജിത്, ജോയൽസിങ്, വിനോദ്, ഷാജി പി.എസ്. എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: തമ്പാനൂർ രവി (പ്രസിഡന്റ്), പി.ബിജു (ജനറൽ സെക്രട്ടറി) ബി.രാജേഷ് (ട്രഷറർ).