കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണം-സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം വ്യാഴാഴ്ച തുടങ്ങും. 88 ലക്ഷം കാർഡുടമകൾക്കാണ് നൽകുകയെന്ന് സപ്ലൈകോ സി.എം.ഡി. (ഇൻ ചാർജ്) അലി അസ്ഗർ പാഷ അറിയിച്ചു.
എ.ഐ.വൈ. വിഭാഗക്കാർക്ക് വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ കിറ്റ് നൽകും. മുൻഗണനാ വിഭാഗക്കാർക്ക് 19, 20, 21, 22 തീയതികളിലുംം. നീല, വെള്ള കാർഡുടമകൾക്ക് ഓണത്തിനുമുമ്പും നൽകും. അതത് റേഷൻ കടകൾവഴിയാണ് വാങ്ങേണ്ടത്. പഞ്ചസാര (ഒരു കിലോ), ചെറുപയർ/വൻപയർ (500 ഗ്രാം), ശർക്കര (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞൾപ്പൊടി (100 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മില്ലി), പപ്പടം (ഒരു പാക്കറ്റ്), സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (ഒരു കിലോ) എന്നിവ കിറ്റിലുണ്ട്.