മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 28 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. തിങ്കളാഴ്ച രാവിലെ ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പയ്യന്നൂർ വെള്ളോറ സ്വദേശി തസ്‌രീഫിൽനിന്നാണ് 589 ഗ്രാം സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയിൽ നിന്ന് 72 ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു.

കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, യദു കൃഷ്ണ, മനോജ് യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.