കണ്ണൂർ: ബാലസൗഹൃദ സ്കൂളുകളിലെ ചുമർചിത്രങ്ങളും മറ്റും വോട്ടെടുപ്പിന്റെ ഭാഗമായി പോസ്റ്റർ പതിച്ചും മറ്റും വൃത്തികേടാക്കിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. സ്കൂളുകളിലെ ചിത്രങ്ങൾ നശിപ്പിച്ചത്‌ സംബന്ധിച്ച് മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ വാർത്തയെ തുടർന്നാണ് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. കെ.വി. മനോജ്കുമാർ സ്വമേധയാ കേസെടുത്തത്. ചീഫ് ഇലക്ടറൽ ഓഫീസർ, ഡയറക്ടർ ജനറൽ ഒഫ് എജ്യുക്കേഷൻ എന്നിവരിൽനിന്ന് സംസ്ഥാന കമ്മിഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.