കോന്നി (പത്തനംതിട്ട): സാമ്പത്തികപരാധീനതയിൽ ബുദ്ധിമുട്ടുന്ന ഐ.എച്ച്.ആർ.ഡി. കോളേജുകളെ സഹായിക്കാനായി സർക്കാർ 15 കോടി രൂപ അനുവദിച്ചു. ശമ്പളവും ആനുകൂല്യവും മുടങ്ങാതിരിക്കാനാണിത്. 86 വിദ്യാഭ്യാസസ്ഥാപനമാണ് ഐ.എച്ച്.ആർ.ഡി.ക്കുള്ളത്.

എൻജിനീയറിങ്‌ കോളേജുകൾ, പോളിടെക്‌നിക്ക്, ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എന്നിവ ഉൾപ്പെടും. 1200 സ്ഥിരം ജീവനക്കാരാണുള്ളത്. അതിഥിജീവനക്കാരുമുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വാശ്രയങ്ങളാണ്. കോവിഡ്കാരണം റഗുലർ ക്ലാസുകൾ മുടങ്ങിയതോടെ ഫീസിനത്തിലുള്ള വരുമാനം കുറഞ്ഞു. ഇതാണ് സാമ്പത്തികപ്രതിസന്ധിക്കിടയാക്കിയത്. ശമ്പളം വൈകിയ മാസങ്ങൾവരെ ഉണ്ടായിരുന്നു.