തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് കൂടുതൽ ‘കനിവ് 108’ ആംബുലൻസുകൾ സജ്ജമാക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. നിലവിൽ 290 ആംബുലൻസുകളാണ് കോവിഡ് അനുബന്ധ സേവനങ്ങൾ നൽകുന്നത്. 316 ആംബുലൻസുകൾക്കു പുറമേ 1500 ജീവനക്കാരെയും കൂടി അധികമായി സജ്ജമാക്കി. ആവശ്യമെങ്കിൽ മുഴുവൻ 108 ആംബുലൻസുകളും കോവിഡ് അനുബന്ധ സേവനങ്ങൾക്ക് ഉപയോഗിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡിതര സേവനങ്ങൾക്കും പ്രാധാന്യം നൽകും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലൻസിന്റെ കൺട്രോൾ റൂം ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.