തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കം തുടങ്ങിയതായി മന്ത്രി വി. ശിവൻകുട്ടി. സർക്കാർപ്രഖ്യാപനം വരുന്നതിനു മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാകും സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. അധ്യാപകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.