കൊച്ചി: തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ ഭാരവാഹികളെ കണ്ട് പാർട്ടി കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ട് ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിൽ ചർച്ചചെയ്യും. ഞായറാഴ്ച നെടുമ്പാശ്ശേരിയിലാണ് യോഗം.

എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ എന്ന വരുടെ നേതൃത്വത്തിൽ മണ്ഡലം മുതൽ ജില്ലവരെയുള്ള നേതാക്കളെക്കണ്ട് അഭിപ്രായങ്ങൾ സ്വീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

താഴെതട്ടിൽനിന്ന് രൂക്ഷമായ വിമർശനമാണ് നേതൃത്വത്തിന് നേരെ ഉണ്ടായിരിക്കുന്നത്. ആ വികാരം ഉൾക്കൊണ്ടുകൊണ്ടുള്ള റിപ്പോർട്ടാണ് നേതാക്കൾ നേതൃത്വത്തിന് സമർപ്പിച്ചത്. താഴെതട്ടിൽ അടിയന്തരമായി നടത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ച് കോർ കമ്മിറ്റിയിൽ ചർച്ചവന്നേക്കും.

ഒ. രാജഗോപാൽ, സി.കെ. പദ്‌മനാഭൻ എന്നിവർ കോർ കമ്മിറ്റിയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാവും. നേതൃത്വത്തിന്റെ പോക്കിലുള്ള അതൃപ്തി നേരത്തേത്തന്നെ വെളിപ്പെടുത്തിയിട്ടുള്ളവരാണ് അവർ.